പാസ്റ്റര്‍മാരെ ആക്രമിച്ച ഹിന്ദുത്വ നേതാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: മേത്തല പിബി തുരുത്തില്‍ ക്രിസ്തുമത പ്രചാരകരെ ആക്രമിച്ച കേസില്‍ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകനും നിരവധി കേസിലെ പ്രതിയുമായ എടവിലങ്ങ് സ്വദേശി ഗോപിനാഥന്‍ (33) പോലിസ് പിടിയിലായി. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് എബ്രഹാം തോമസിനെയും രണ്ടു സഹപ്രവര്‍ത്തകരെയും കഴിഞ്ഞ ജൂ ണിലാണ് ഗോപിനാഥന്‍ അക്രമിച്ചത്.
വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്ത പാസ്റ്റര്‍മാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഇത് ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ മറ്റു മതസ്ഥര്‍ കയറി കളിക്കേണ്ടെന്നും ഭീഷണി മുഴക്കിയായിരുന്നു അക്രമം. ഇത് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ സിഐ ബിജുകുമാര്‍ ഇയാള്‍ക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചിരുന്നു. എന്നാല്‍, തനിക്കെതിരേയുള്ള ലുക്കൗട്ട് നോട്ടീസ് സ്വന്തം ഫേ സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് ഇയാള്‍ പോലിസിനെ പരിഹസിച്ചിരുന്നു. പാസ്റ്റര്‍മാരെ ആക്രമിച്ചു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തിയിരുന്നു.

RELATED STORIES

Share it
Top