പാസഞ്ചറുകള്‍ റദ്ദാക്കി

കൊച്ചി: ഇന്നു മുതല്‍ ഞായറാഴ്ച വരെയുള്ള നാലു പാസഞ്ചര്‍ തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കി. ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് വണ്ടികള്‍ റദ്ദാക്കിയത്. എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388), തൃശൂര്‍-ഗുരുവായൂര്‍ (56373), ഗുരുവായൂര്‍-തൃശൂര്‍ (56374), തൃശൂര്‍-ഗുരുവായൂര്‍ (56043), ഗുരുവായൂര്‍-തൃശൂര്‍ (56044), കൊല്ലം-പുനലൂര്‍ (56334), പുനലൂര്‍-കൊല്ലം (56333) എന്നീ പാസഞ്ചര്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. 56664/ 56663 നമ്പര്‍ കോഴിക്കോട്-തൃശൂര്‍-കോഴിക്കോട് ട്രെയിന്‍ ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ സര്‍വീസ് നിര്‍ത്തും.

RELATED STORIES

Share it
Top