പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കരുതെന്ന്

തിരുവനന്തപുരം: റെയില്‍വേ ലൈനിലെ അറ്റകുറ്റപ്പണികള്‍ മൂലവും ലോക്കോപൈലറ്റുമാരുടെ കുറവു മൂലവും വ്യാപകമായി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും റദ്ദാക്കിയ ട്രെയിനുകള്‍ പുനസ്ഥാപിച്ചും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയില്‍വേ വകുപ്പു മന്ത്രിയ്ക്കും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും മന്ത്രി ജി സുധാകരന്‍ കത്തയച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കേരളത്തിന്റെ റെയില്‍വേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ നടന്നു വരികയാണ്. ഇതുമൂലം ദീര്‍ഘദൂര ട്രെയിനുകളടക്കം സമയക്ലിപ്തത പാലിക്കാതെയാണ് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് ഗുരുതരമായ പ്രയാസമാണ് സൃഷ്ടിച്ചിട്ടുള്ളത്. വെള്ളപ്പൊക്കത്തില്‍ റെയില്‍വെ പാതകളിലുണ്ടായ തടസ്സങ്ങള്‍ നീക്കി പൂര്‍വ്വസ്ഥിതി പ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top