പാവറട്ടി തിരുനാള്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരേ ഉപവാസ സംഗമംപാവറട്ടി: പാവറട്ടി  സെന്റ് ജോസഫ് തിരുന്നാള്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പള്ളിനടയില്‍ പ്രതിഷേധ ഉപവാസ സംഗമം നടത്തി. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെ പോലെ വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് പ്രതിക്ഷേധ സംഗമം ആവശ്യപ്പെട്ടു. പാവറട്ടി തീര്‍ത്ഥ കേന്ദ്രം വികാരി ഫാ.ജോസഫ് പൂവ്വത്തൂക്കാരന്‍ പ്രതിക്ഷേധ സംഗമം ഉദ്ഘാടനം ചെയ്തു.തിരുന്നാള്‍ വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കെ എഫ് ലാന്‍സണ്‍ അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വില്‍സണ്‍ ചമ്പക്കര, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, പി എ മാധവന്‍, കെ വി വിനോദന്‍, എന്‍ പി കാദര്‍മോന്‍ സംസാരിച്ചു.

RELATED STORIES

Share it
Top