പാവപ്പെട്ട കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അസാധ്യമാക്കുന്നു

തിരുവനന്തപുരം: കേരളത്തി ല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അസാധ്യമാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന്് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കെഎസ്്‌യുവിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ എസ്എഫ്്‌ഐയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും നേരായ തീരുമാനമല്ല എടുക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളജുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നടപടി ഇതു വ്യക്തമാക്കുന്നതാണ്. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്.  മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി കൊലചെയ്യപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണ്. കലാലയങ്ങളിലേക്കു പോവുന്ന കുട്ടികള്‍ തിരിച്ചുവരുമെന്ന വിശ്വാസം വീട്ടിലുള്ളവര്‍ക്കുണ്ടാവണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

RELATED STORIES

Share it
Top