പാലേരിയില്‍ സിപിഎം ഓഫിസിനു നേരെ കല്ലേറ്‌പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പെട്ട പാലേരിയില്‍ സിപിഎം ഓഫിസിനു നേരെ കല്ലേറ്. ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്. മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡിനും നാശം വരുത്തി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പ് രാഷ്ട്രീയ അക്രമ പരമ്പര അരങ്ങേറിയ മേഖലയാണ് പാലേരി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി അക്രമിക്കപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെയും അതിക്രമമുണ്ടായി. പോലിസും റവന്യൂ ഉദ്യോഗസ്ഥരും മുന്‍കൈയെടുത്തു വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം സമാധാനം പുന:സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗ്രാമപ്പഞ്ചായത്തില്‍ പെട്ട കടിയങ്ങാട്ട് ലീഗ് ഓഫിസ് കരി ഓയില്‍ ഒഴിച്ചു വൃത്തികേടാക്കിയ സംഭവമുണ്ടായി. അതില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിലാണ് പാലേരിയില്‍ സിപിഎം ഓഫീസിനു നേരെ അക്രമം നടന്നിരിക്കുന്നത്. പേരാമ്പ്ര സിഐ കെ പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

RELATED STORIES

Share it
Top