പാലിയേറ്റീവ് ബോക്‌സില്‍ നിറയെ പണവുമായി സഹോദരങ്ങള്‍ വീണ്ടും എത്തി

തൃക്കരിപ്പൂര്‍: എല്ലാ പെരുന്നാളിനു ശേഷവും അവര്‍ വരും. പടന്ന അല്‍ ബിറില്‍ കെജി ക്ലാസില്‍ പഠിക്കുന്ന ഹനാന്‍ ഹക്കീമും പടന്ന മൈമയില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന സഅദും എട്ടില്‍ പഠിക്കുന്ന സിനാനുമാണ് പിതാവ് ഹക്കീമിനോടൊപ്പം തൃക്കരിപ്പൂര്‍ പാലിയേറ്റീവ് കെയര്‍ ഓഫിസിലെത്തിയത്.
പെരുന്നാളിനം മറ്റും ബന്ധുക്കള്‍ സന്തോഷത്തോടെ നല്‍കുന്ന തുകയെല്ലാം അവര്‍ പലിയേറ്റീവ് ബോക്‌സില്‍ നിക്ഷേപിച്ച് അത് എത്രയും വേഗം പാലിയേറ്റീവ് ഓഫിസില്‍ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം പണം നിറഞ്ഞ പെട്ടി പാലിയേറ്റീവ് കെയര്‍ സാരഥികള ഏല്‍പിച്ചു. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി അവരുടെ പതിവാണിത്.
മാതാപിതാക്കളില്‍ നിന്ന് പാലിയേറ്റീവ് പാഠങ്ങള്‍ ചെറുപ്പം മുതല്‍ തന്നെ അവര്‍ പഠിക്കാന്‍ തുടങ്ങി യിരിക്കുന്നു ഹക്കീമിന്റെ പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ മുഫീദയും പാലിയേറ്റീവ് സേവനങ്ങളില്‍ തല്‍പരയാണ്. ഹോം കെയര്‍ ടീമിന്റെ കൂടെയും അവള്‍ പോകാറുണ്ട്. സാന്ത്വന പരിചരണ രംഗത്തുള്ള  മാതാപിതാക്കളുടെ താല്‍പര്യമാണ് ഇത് വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top