പാലിയേറ്റീവ് കെയര്‍: സാന്ത്വനമേകാന്‍ ഇനി അയല്‍ക്കണ്ണികള്‍

ഇടുക്കി: രോഗംമൂലം കഷ്ടപ്പെടുന്നവര്‍ക്ക് പ്രാദേശികമായി പരിചരണവും ശ്രദ്ധയും ലഭ്യമാക്കാന്‍ കഴിയുംവിധം സംവിധാനമൊരുക്കി സാന്ത്വനപരിചണം ശക്തമാക്കുന്നതിനായി ആരോഗ്യകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമാകുന്നു. കിടപ്പിലായ രോഗിയോ നിരാലംബരായവരോ അഭയമന്ദിരങ്ങളോ സദനങ്ങളോ തേടിപോകാനിടയാകാത്തവിധം സജീവമായി ഇടപെടാന്‍ കഴിയുന്ന വിധം പാലിയേറ്റീവ് പരിചരണ സംവിധാനമൊരുക്കുകയാണ് സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എന്ന പേരില്‍ സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന പദ്ധതിയിലൂടെ ലക്ഷ്യമാകുന്നത്.
ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ ഓരോ വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, എഡിഎസ് എന്നിവര്‍ക്ക് പരിശീലനം നല്‍കും. വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, എഡിഎസ്, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡിലെ മുഴുവന്‍ കുടുംബശ്രീ യൂനിറ്റുകളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍, കുടുംബ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സ്, അങ്കണവാടി പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ക്ലബ് പ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വാര്‍ഡ് തലത്തില്‍ യോഗം ചേരും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സുന്ദരം, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ സി വി വര്‍ഗീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, എഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍,  പങ്കെടുത്തു.

RELATED STORIES

Share it
Top