പാലിയേക്കര ടോള്‍ ബൂത്ത് അടച്ചുപൂട്ടി സര്‍ക്കാര്‍ മാതൃക കാണിക്കണമെന്ന്മലപ്പുറം: ദേശീയപാതയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും, നിസ്സാര തുക ചുങ്കം ചുമത്തുന്നതുമായ 8 ടോള്‍ ബൂത്തുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാറിന്, ടോള്‍ വിരുദ്ധ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കി ല്‍ ആദ്യം അടച്ചു പൂട്ടേണ്ടത് കനത്ത ചുങ്കം ചുമത്തി യാത്രക്കാരെ ചൂഷണം ചെയ്യുന്ന പാലിയേക്കരയിലെ ചുങ്കപ്പുരയാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.അതിന് പകരം കുറഞ്ഞ ടോള്‍ നിരക്കുള്ള ബൂത്തുകള്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍ ടോളിനെതിരാണെന്ന് മേനി നടിക്കുന്നത് പരിഹാസ്യമാണ്. ദേശീയപാത ബിഒടി അടിസ്ഥാനത്തി്ല്‍ ചുങ്കപ്പാത യാക്കി വികസിപ്പിക്കുമ്പോള്‍ കേരളത്തിലുടനീളം 26 കഴുത്തറുപ്പന്‍ ടോള്‍ പ്ലാസകള്‍ വരുന്നുണ്ട്. അത്തരം ടോള്‍ ബൂത്തുകളുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു ടോള്‍ ബൂത്തുകള്‍ ഉണ്ടാവരുതെന്നത് ബിഒടി മാഫിയയുടെ നിര്‍ബന്ധമാണ്. അത് കൊണ്ടാണ് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പില്ലാത്ത ടോള്‍ ബൂത്തുകള്‍ അടച്ചുപൂട്ടാന്‍ പോവുന്നതെന്ന് ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു.പാലിയേക്കരയില്‍ ഇതിനകം മുടക്കുമുതലിലേറെ പിരിച്ചെടുത്ത ടോള്‍ ബൂത്ത് അടച്ചു പൂട്ടി പ്രതിബദ്ധത തെളിയിക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.വി പി ഉസ്മാന്‍ ഹാജി അദ്ധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി കെ പ്രദീപ് മേനോന്‍ ടോള്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിശ്വനാഥന്‍ പാലപ്പെട്ടി, ഷൈലോക്ക് വെളിയങ്കോട്, അബ്ബാസ് മൗലവി മൂടാല്‍, ഇല്യാസ് വെട്ടിച്ചിറ, അഹമ്മദ് കുഞ്ഞി രണ്ടത്താണി, സി കെ കോയാമു, ഡോ. റസാഖ് കൊളപ്പുറം, ചാന്ത് അബു പടിക്കല്‍, കെ പി പോള്‍, ഇബ്രാഹിം ചേലേമ്പ്ര സംസാരിച്ചു.

RELATED STORIES

Share it
Top