പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് ; എഐവൈഎഫ് മാര്‍ച്ചില്‍ സംഘര്‍ഷംപുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കും. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു വരിയില്‍ വന്നാല്‍ ടോള്‍ ഗേറ്റ് തുറക്കാന്‍ നിര്‍ദേശം. ഗതാഗതം നിയന്ത്രിക്കാന്‍ ഇന്ന്  മുതല്‍ ടോള്‍ ഗേറ്റില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ടോള്‍ പ്രശ്‌നം  ചര്‍ച്ച ചെയ്യാന്‍ 17ന് പൊതുമരാമത്തു മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. എഐവൈഎഫ് സമരത്തെ തുടര്‍ന്ന് എഡിഎം  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് എഐവൈഎഫ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ടോള്‍ കമ്പനി ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.  തിരക്കുള്ള സമയങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് ടോള്‍ പ്ലാസയില്‍ അനുഭവപ്പെടുന്നത്. ഇതിനെതിരെ യാത്രക്കാര്‍ പ്രതികരിക്കുന്നത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഒരു വരിയില്‍ അഞ്ചിലേറെ വാഹനങ്ങളെത്തിയാല്‍ ടോള്‍ ഗേറ്റ് തുറന്ന് വിടണമെന്ന കരാര്‍ വ്യവസ്ഥ ടോള്‍ കമ്പനി പാലിക്കാത്തതാണ് ഗതാഗതകുരുക്കിന് കാരണമെന്നാണ് ആക്ഷേപം. പ്രശ്‌ന പരിഹാരമുണ്ടാകും വരെ ഉപരോധം തുടരാനാണ് എഐവൈഎഫിന്റെ തീരുമാനം.

RELATED STORIES

Share it
Top