പാലാ സ്റ്റേഡിയം നാലു മാസത്തിനകംതുറന്നുകൊടുക്കും: ജോസ് കെ മാണി എംപിപാലാ: അന്താരാഷ്ട്രനിലവാരത്തിലുള്ള കോട്ടയം ജില്ലയിലെ പ്രഥമ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നാലുമാസത്തിനകം കായികമേഖലയ്ക്ക് തുറന്നുകൊടുക്കുമെന്ന് ജോസ് കെ മാണി എംപി. അവശേഷിക്കുന്ന മിനുക്ക് പണികള്‍ക്കായി ലഭിക്കേണ്ടിയിരുന്ന 3.50 കോടി രൂപകൂടി അനുവദിക്കപ്പെട്ടതോടെ മുടങ്ങിക്കിടന്ന അനുബന്ധജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അനുവദിച്ച തുകയില്‍നിന്നുള്ള വിഹിതം ലഭിക്കാതായതോടെ സ്റ്റേഡിയത്തില്‍ നടപ്പാക്കേണ്ട പണികള്‍ മുടങ്ങിയതായി വിവരിച്ച് കെ എം മാണി എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് ബാക്കി തുകകൂടി സര്‍ക്കാന്‍ അനുവദിച്ചത്. അവശേഷിക്കുന്ന പണികള്‍ക്കായുള്ള വിശദമായ എസ്റ്റിമേറ്റ് നാഷനല്‍ ഗെയിംസ് സെക്രട്ടേറിയേറ്റ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ തയ്യാറാക്കിക്കഴിഞ്ഞു. ജോസ് കെ മാണി എംപി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവസാനഘട്ട പ്രവൃത്തികളുടെ രൂപരേഖയ്ക്ക് അന്തിമരൂപം നല്‍കി. ജര്‍മനി, മലേഷ്യ എന്നിവിടങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത കായിക ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വിദേശ കായിക എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. എല്ലാ ഇനങ്ങളിലുമുള്ള മല്‍സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഒരേസമയം സൗകര്യപ്രദമായ വിധത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.സ്റ്റേഡിയം പവലിയനിലെ അഗ്നിസുരക്ഷാ സംവിധാനത്തിനായുള്ള നടപടികള്‍ വൈകാതെ പൂര്‍ത്തിയാവും. നാഷനല്‍ ഗെയിംസ് ചീഫ് എന്‍ജിനീയര്‍ മോഹന്‍കുമാര്‍, നഗരസഭാധ്യക്ഷ ലീനാ സണ്ണി, വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, അത്‌ലറ്റിക് അസോസിയേഷന്‍ അംഗം വി സി അലക്‌സ്, കിറ്റ്‌കോ എന്‍ജിനീയര്‍മാരായ ആനന്ദബാബു, രാംദാസ്, ജില്ലാ ആസൂത്രണസമിതി അംഗം ജയ്‌സണ്‍ മാന്തോട്ടം, ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top