പാലായിലെ എന്‍സിസി ക്യാംപില്‍ 18 വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റുപാലാ: സെന്റ്്് തോമസ്് കോളജില്‍ നടക്കുന്ന എന്‍സിസി ക്യാംപില്‍ പങ്കെടുക്കവേ 18 വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു. ശ്വാസതടസ്സം ഉള്‍പ്പടെയുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച നാലുപേരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലന്‍ തോമസ്(16), ആല്‍ബിന്‍ തോമസ്്(14), ശ്രുതി (18) ജിബിന്‍ സെബാസ്റ്റ്യന്‍ (14) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്്. മനു ജോര്‍ജ് (14), മുഹമ്മദ് റാഫിഖ് (14), സേവ്യര്‍ ജോസഫ്(14), ജെഫിന്‍ ജോസഫ്(14), ജെയ്‌സണ്‍ ജെയിംസ് (14), ശരത് രാജേന്ദ്രന്‍ (14), ആകാശ് സുരേഷ് (14), ആല്‍ബി (14), അരുണ്‍ ചാക്കോ (14), അനന്ദു കുട്ടന്‍ (14),  വര്‍ഗീസ് (14), നോബി (14), ജസ്റ്റിന്‍ (14), ആകര്‍ഷ്് (14) എന്നിവരാണ് പൊള്ളലേറ്റ് പാലാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ലന്ന്്് ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട്് അഞ്ചിനായിരുന്നു സംഭവം. എന്‍സിസി നേവല്‍ വിഭാഗത്തിന്റെ ക്യാംപാണ് നടന്നു വന്നിരുന്നത്്. വിവിധ ജില്ലകളില്‍ നിന്നുള്ള സ്‌കൂള്‍, കോളജ്്്് വിദ്യാര്‍ഥികളായ 500 കാഡറ്റുകള്‍ ക്യാംപില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. കാഡറ്റുകള്‍ കോളജ് കെട്ടിടത്തിനുള്ളില്‍ നില്‍ക്കുമ്പോഴാണ് മിന്നലുണ്ടായത്. ഉടന്‍ പൊള്ളലേറ്റവരെ പാലാ ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ 18ന്് ആരംഭിച്ച ക്യാംപ് ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് അപകടം. പരിക്കേറ്റവരെ കെ എം മാണി എംഎല്‍എ പാലാ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ചികില്‍സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top