പാലരുവി എക്‌സ്പ്രസ് കൊല്ലം വരെ; സര്‍വീസ് നിര്‍ത്താനുള്ള നീക്കമെന്ന്

കൊല്ലം: പാലരുവി എക്‌സ്പ്രസ് പ്രതികൂല കാലാവസ്ഥയുടെ പേരില്‍ കൊല്ലം-തിരുനെല്‍വേലി സെക്ടറില്‍ രണ്ടാഴ്ചയ്ക്ക് നിര്‍ത്തിയതില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതിഷേധിച്ചു.
പാലരുവി എക്‌സ്പ്രസ് ട്രെയിനെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
കൊല്ലം മുതല്‍ ചെങ്കോട്ട വരെയുള്ള റെയില്‍വേ പാതയില്‍ ധാരാളം അപകടങ്ങള്‍ പതിയിരിക്കുകയാണ്.
ട്രാക്കിന്റ ഇരുവശത്തും റെയില്‍വേയുടെ കൈവശമുള്ള ഭൂമിയില്‍ നില്‍ക്കുന്ന നൂറ്റാണ്ടു പഴക്കമുള്ള പാഴ്മരങ്ങള്‍ ഉള്‍പ്പടെയുള്ള വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മധുര ഡിവിഷനിലെ എന്‍ജിനീയര്‍ വിഭാഗം കാണിക്കുന്ന കടുത്ത അനാസ്ഥയാണ് വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ റെയില്‍വേ മധുര ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും മധുര ഡിവിഷനല്‍ മാനേജര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top