പാലരുവി എക്‌സ്പ്രസ്സ്‌ : കൊരട്ടി സ്റ്റേഷനില്‍ സ്റ്റോപ്പില്ല;പ്രതിഷേധ സംഗമം സംഘടിപ്പിച്ചുമാള: ജനപ്രതിനിധികള്‍ ഇറങ്ങി, പാലരുവി പ്രതിഷേധം ഇരമ്പി. കൊരട്ടി അങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ പാലരുവി എക്‌സ്പ്രസ്സിന് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും ഒത്ത് ചേര്‍ന്ന് വന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു പ്രതിഷേധ സംഗമം ചാലക്കുടി എംഎല്‍എ ബി ഡി ദേവസി ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ മുഖ്യപ്രഭാക്ഷണം നടത്തി, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍ അധ്യക്ഷത വഹിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത്  കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്‌നി ജോഷി,വികസന സ്റ്റാ ന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ പി തോമാസ്സ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ ആര്‍ സുമേഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പത്മനാഭന്‍ വി എ, രാജഗോപാല്‍ എം, ഗ്രാമപഞ്ച ായത്ത്    മെമ്പര്‍മാരായ ജയരാജ് ആറ്റപ്പാടം, എം ഐ പൗലോസ്, ഗ്രേയ്‌സി ബാബു ,ജിനി ആന്റണി വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഫിന്‍സോ തങ്കച്ചന്‍ കോണ്‍ഗ്രസ്(ഐ), ടി പി രാമകൃഷ്ണന്‍ സി പി ഐ, അപ്പുകുറ്റിപ്പാട്ട് ബി ജെ പി, ജോസ് പീയൂസ് ജനതാദള്‍ എസ്, ടി പി പോള്‍ കൊരട്ടി അങ്ങാടി റെയിവേ സ്‌റ്റേഷന്‍ ഡെവലപ്പ് മെന്റ് കമ്മിറ്റി പാമ്പഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധീകരിച്ച് സി ടി സെബാസ്റ്റ്യന്‍, മനേഷ് സെബാസ്റ്റന്‍ , ജോസഫ് ക്രിസ്റ്റഫര്‍,  ജോസഫ് വര്‍ഗീസ്, സലിം വെസ്റ്റ് കൊരട്ടി, കിഷോര്‍ പി വി, ബിജു എം എഫ്, പി കെ പോള്‍ ,ജോസ് ആറ്റുപുറം, സുമ്പ്രമണ്യന്‍ സി കെ, സുഭാഷ് ബാബു സംസാരിച്ചു.

RELATED STORIES

Share it
Top