പാലത്തില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷണംപോയി

മുക്കം: മുക്കം -അരീക്കോട് റോഡില്‍ മുക്കം പാലത്തില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷണം പോയി. പാലത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ഇരുമ്പു കാലില്‍ പ്രത്യേക പെട്ടി നിര്‍മ്മിച്ച് അതിനുള്ളിലായിരുന്നു ബാറ്ററി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പെട്ടി പൊളിച്ച് ബാറ്ററി കവരുകയായിരുന്നു. ബാറ്ററി സ്ഥാപിച്ച പെട്ടി അപകട സാധ്യതയുമായി പാലത്തിലേക്ക് തൂങ്ങിയ നിലയിലുമാണ്. ബാറ്ററികള്‍ മാത്രം മോഷ്ടിക്കുന്ന ഒരു സംഘം അടുത്തിടെയായി മലയോര മേഖലയില്‍ ഇറങ്ങിയിട്ടുണ്ട്. മുക്കം, അഗസ്ത്യന്‍ മുഴി, ചെറുവാടി, തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടേയും എസ്‌കവേറ്റര്‍ ഉള്‍പ്പെടെയുള്ളവയുടേയും ബാറ്ററികള്‍ മോഷണം പോവുന്നതും പതിവാണ്. മുക്കം പാലത്തിന്റെ  രണ്ട് ഭാഗങ്ങളിലും സോളാര്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടങ്കിലും മുക്കം ഭാഗത്തെ ലൈറ്റിന്റെ ബാറ്ററിയാണ് മോഷണം പോയത്. മറുഭാഗത്ത് കടകളും മറ്റും ഉള്ളതിനാല്‍ നേരം പുലരും വരേവെളിച്ചമുണ്ടാവും. മുക്കം ഭാഗത്ത് പാലത്തിന് സമീപം കാട് മൂടി കിടക്കുന്നതിനാല്‍ മോഷണത്തിന് അനുകൂല സാഹചര്യവുമായി.

RELATED STORIES

Share it
Top