പാലച്ചിറമാട് സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോട്ടക്കല്‍: ദേശീയപാത പാലച്ചിറമാട് സ്വകാര്യ ബസ് മറിഞ്ഞു ഒരാള്‍ മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി പകരനല്ലൂല്‍ കുനിയന്‍ കുന്നത്ത് പ്രഭാവതി അമ്മ (57) ആണ് മരിച്ചത്.
കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുന്ന വിനായക ബസ്സാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു അപകടം. മരണപ്പെട്ട പ്രഭാവതി കോഴിക്കോട് കുന്നമംഗലത്തെ മരണപ്പെട്ട ബന്ധുവിനെ  സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. കുമ്മിണിപ്പറമ്പില്‍ ശിവദാസന്‍ (43), വടക്കാഞ്ചേരി അല്ലത്തൂര്‍ ആത്തിക്ക (62), വേങ്ങര പരി ശിഹാബുദ്ദീന്‍ (25), കീഴിശേരി നെല്ലിപ്പകുണ്ടില്‍ ശറഫുദ്ദീന്‍ (15) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
അമിത വേഗതയിലെത്തിയ ബസ് ചാറ്റ ല്‍ മഴയി ല്‍ റോഡില്‍ നിന്ന് തെന്നിമാറി റോഡിന് കുറുകെ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന ല്‍കി. മരിച്ച പ്രഭാവതിയുടെ ബന്ധുക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top