പാലക്കാട് പൊള്ളാച്ചി ബ്രോഡ്‌ഗേജ് ലൈനില്‍ റീത്ത് വച്ച് പ്രതിഷേധിച്ചുകൊല്ലങ്കോട്: പാലക്കാട്  പൊള്ളാച്ചി ലൈനിലൂടെയുള്ള ട്രയിന്‍ ഓട്ടം ഭാഗികമായി നിരോധിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നെന്മാറ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഊട്ടറ കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷന്‍ റെയില്‍വേ ക്രോസ്സില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.മീറ്റര്‍ഗേജില്‍ നിന്നും ബ്രോഡ് ഗേജാക്കാന്‍ ഏഴ് വര്‍ഷത്തിലധികം എടുത്തും ഗതാഗതം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴും ഒരു പാസഞ്ചര്‍ ട്രെയിന്‍പോലും ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് റെയില്‍വേയുടെ ഭാഗത്തുള്ളത്ത്.സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവതിക്കാതെ നഷ്ടമാണന്ന് പറയുന്നതില്‍ യുക്തിയില്ലന്നും കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ, രാജീവ് അധ്യക്ഷത വഹിച്ച പ്രതിക്ഷേധ യോഗത്തില്‍ കെ പി സി സി നിര്‍വാഹ സമിതി അംഗവുംമുന്‍ എം എല്‍ എ യുമായ കെ.എ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.ശില്പ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ സി സി, സജേഷ് ചന്ദ്രന്‍, ജിന്‍ഷിത്ത് ബിജോയ് സംസാരിച്ചു.

RELATED STORIES

Share it
Top