പാലക്കാട് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം;പൂജാരി അറസ്റ്റില്‍



പാലക്കാട്: പാലക്കാട് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്തു.പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന്‍ (78)ആണ് അറസ്റ്റിലായത്. നഗരത്തിലെ ക്ഷേത്രത്തിന് സമീപത്ത് വച്ച്  ശേഖരീപുരം ഗ്രാമത്തിലെ പത്തു വയസ്സുകാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍ തന്നെ കുതറിയോടെ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കുകയായിരുന്നു. ശിശുക്ഷേമസമിതി പരാതി പോലീസിന് കൈമാറുകയും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോസ്‌കോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top