പാലക്കാട് നഗരസഭ: സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

പാലക്കാട്: നഗരസഭയില്‍ അവിശ്വാസ പ്രമേയത്തിലൂടെ ഒഴിവ് വന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും അയച്ചിട്ടുണ്ട്. യുഡിഎഫ് അവതരിപ്പിച്ച നാല് അവിശ്വാസ പ്രമേയങ്ങളില്‍ മൂന്നും വിജയിച്ചിരുന്നു. ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ഒഴിവ് വന്ന് 22 ഉം 15 ഉം ദിവസങ്ങള്‍ പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് നടത്താത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് പരാതിയില്‍ പറയുന്നു.
കൃത്യസമയത്ത് ഇക്കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യാത്തതിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് വൈകുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കണമെന്നും തിരഞ്ഞെടുപ്പ് നിര്‍ബന്ധിതമായി നടപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. മാത്രമല്ല വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അവിശ്വാസത്തിലൂടെ പുറത്തായിട്ടും കോടതിയെ സമീപിച്ച ബിജെപി ഏതുവിധേനയും അധികാരം നിലലിര്‍ത്തണമെന്ന കുതന്ത്രമാണ് മെനയുന്നത്.

RELATED STORIES

Share it
Top