പാലക്കാട് നഗരസഭ: ബിജെപിക്കെതിരായ കോണ്‍ഗ്രസ് അവിശ്വാസത്തിന് സിപിഎം പിന്തുണ

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‍മേല്‍ സിപിഎം പിന്തുണ. നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ ചെയര്‍മാന്‍മാരായിട്ടുള്ള ധനകാര്യം, വികസനം, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുമായി ധാരണയാവാമെന്ന സിപിഎം തീരുമാനത്തിന് ശേഷമുള്ള ആദ്യ നടപടിയാണ് ഇത്.ബിജെപിക്കെതിരേ വോട്ട് ചെയ്യണമെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മാത്രമേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കൂ എന്നാണ് സിപിഎം നേതൃത്വം അറിയിച്ചിരുന്നത്. ബിജെപിയെ പരാജയപ്പെടുത്തിയാല്‍ പിന്നെ ഭരണം യുഡിഎഫിനാവും. 52അംഗ കൗണ്‍സിലില്‍ ബിജിപിക്ക് 24, യുഡിഎഫ് 18, എല്‍ഡിഎഫ് 9, വെല്‍ഫെയര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

RELATED STORIES

Share it
Top