പാലക്കാട് നഗരസഭ: ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനെതിരായ കോണ്‍ഗ്രസ് അവിശ്വാസം പാസായിപാലക്കാട്: പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം സിപിഎം അംഗങ്ങളുടെ പിന്തുണയോടെ പാസായി. ബിജെപിയുടെ സ്മിതേഷായിരുന്നു ചെയര്‍മാന്‍. അവിശ്വാസം പാസായതോടെ ക്ഷേമകാര്യ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബിജെപി അംഗം പുറത്തായി. 9 അംഗ സമിതി അംഗങ്ങളില്‍ ബിജെപി-4 യുഡിഎഫ്-3, സിപിഎം-2 എന്നിങ്ങിനെയായിരുന്നു നില. സി പി എം പിന്തുണയോടെ നാലിനെതിരെ അഞ്ച് വോട്ട് നേടിയാണ് അവിശ്വാസം പാസായത്.
നേരത്തെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം തള്ളിയിരുന്നു. പിന്തുണ അറിയിച്ച സിപിഎമ്മിന്റെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് അവിശ്വാസ പ്രമേയം തള്ളിയത്.നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ ചെയര്‍മാന്‍മാരായിട്ടുള്ള ധനകാര്യം, വികസനം, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.

RELATED STORIES

Share it
Top