പാലക്കാട് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ ചുമതലയേറ്റു

പാലക്കാട്: നഗരസഭാ വികസന, വിദ്യാഭ്യാസ സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായി  തിരഞ്ഞെടുക്കപ്പെട്ട  യുഡിഎഫിലെ എന്‍ സുഭദ്ര,   എം സഹീദ എന്നിവര്‍ ചുമതലയേറ്റു. ചെയര്‍പേഴ്‌സണിനെതിരെയും വൈസ് ചെയര്‍മാനുമെതിരെയും ഉടന്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുമെന്ന് കോ ണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ ഭവദാസ് അറിയിച്ചു. ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍  പുതിയ ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് സത്യ വാചകം ചൊല്ലി കൊടുത്തു.
നഗരസഭ വൈസ് ചെയര്‍മാന്‍  സി കൃഷ്ണകുമാര്‍,  ക്ഷേമ കാര്യ സ്റ്റാന്റിങ് അധ്യക്ഷനും സിപിഎം കൗണ്‍സിറുമായ വിപി രഘുനാഥ്, കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍  കെ ഭവദാസ്, മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി എം ഹബീബ, യുഡിഎഫ് കൗ ണ്‍സിലര്‍മാര്‍, ബിജെപി കൗണ്‍സിലര്‍മാരായ സുനില്‍കുമാര്‍, ബേബി ചന്ദ്രന്‍, കെ ദിവ്യ  പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം  കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ ഭവദാസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍  യുഡിഎഫ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ സത്യപ്രതിജ്ഞയില്‍ ചെയര്‍പേഴ്‌സണ്‍ രാഷ്ട്രീയം കാണിച്ച് എന്നാരോപിച്ച്  നടത്തിയ പരാമര്‍ശം തര്‍ക്കത്തിനിടയാക്കി. തിരഞ്ഞെടുപ്പ് നടന്ന് 11 ദിവസം കഴിഞ്ഞ് അധ്യക്ഷന്‍മാരുടെ സത്യ പ്രതിജ്ഞ ചെയ്യണമെന്നാണ്  നിയമം. എന്നാല്‍ പതിനെട്ട് ദിവസം കഴിഞ്ഞാണ് സത്യ പ്രതിജ്ഞയിലേക്കു കടന്നതെന്നും ഇത് യുഡിഎഫ് സ്റ്റാന്റിങ് കമ്മിറ്റി  അധ്യക്ഷന്‍മാരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും  വികസന സ്റ്റാന്റിങ് അധ്യക്ഷന്‍മാരോട് രാഷ്ട്രീയ വിരോധം വെച്ചാണ് ചെയര്‍പേഴ്‌സണ്‍ പെരുമാറിയതെന്നും യുഡി എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
സത്യപ്രതിജ്ഞ ചടങ്ങിനെ സംബന്ധിച്ച് കത്ത് നല്‍കിയില്ലെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.  എന്നാല്‍ ഇതില്‍ അപാകതയില്ലെന്നും പരമാവധി കൗണ്‍സിലര്‍മാരോടും പാര്‍ട്ടി ലീഡര്‍മാരോടും ഇക്കാര്യം ഫോണ്‍ മുഖാന്തിരം അറിയിച്ചിരുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍അറിയിച്ചു. ബോധ  പൂര്‍വം സത്യ പ്രതിജ്ഞാചടങ്ങില്‍ കുഴപ്പം ഉണ്ടാക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും ചെയര്‍പേഴ്‌സ ണ്‍ കുറ്റപ്പെടുത്തി. വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വിപി രഘുനാഥ്, ഭവദാസ്, സെയിതലവി, മോഹന്‍ബാബു  സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷമാരെ അഭിനന്ദിച്ചു.

RELATED STORIES

Share it
Top