പാലക്കാട് നഗരസഭയും ബസ്സുടമകളും തമ്മില്‍ തര്‍ക്കം മുറുകുന്നു

പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ ബസ് ബേ അല്ലാത്തിടങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ ആവശ്യപ്പെട്ട് ട്രാഫിക് പോലി സിന് കത്തു നല്‍കാന്‍ പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്താതെ സ്റ്റേഡിയം ബസ് സ്റ്റാ ന്‍ഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ തടയാനാണ് നഗരസഭ പുതിയ തീരുമാനമെടുത്തത്.
എംപിയുടെ മധ്യസ്ഥതയി ല്‍ നഗരസഭ ചെയര്‍പേഴ്‌സണും മറ്റ് ഉന്നത ഉേദ്യാഗസ്ഥരുമടങ്ങുന്ന യോഗത്തില്‍ എടുത്ത തീരുമാനം ലംഘിച്ച് ഹൈകോടതിയില്‍ പരാതി നല്‍കിയ ബസുടമകളുടെ നിലപാട് ധാര്‍ഷ്ട്യമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. വടക്ക് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കൂടി സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് വന്നതോടെ ഏകദേശം 400ന് മുകളില്‍ ബസുകളാണ് സ്‌റ്റേഡിയം സ്റ്റാന്‍ഡില്‍നിന്ന് സര്‍വിസ് നടത്തുന്നത്. ചില ബസുകള്‍ ബസ് വേയില്‍ നിര്‍ത്താതെ അനധികൃതമായി സര്‍വിസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. ബസുകള്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ കയറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട റീജനല്‍ ട്രാഫിക് അതോറിറ്റി (ആര്‍ടിഎ)വിഷയത്തില്‍ ഇതുവരെ യോഗം പോലും ചേരാത്തത് പ്രതിഷേധാര്‍ഹമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. ആര്‍ടിഎ മാസങ്ങളായി യോഗം ചേര്‍ന്നിട്ടില്ലെന്നും കൗണ്‍സില്‍ ആരോപിച്ചു. ഒക്ടോബര്‍ രണ്ട് മുതല്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ കയറണമെന്ന് കഴിഞ്ഞ ആഴ്ച നടത്തിയ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, യോഗ തീരുമാനം നടപ്പാക്കാതെ കോടതിയെ സമീപിക്കുകയാണ് ബസുടമകള്‍ ചെയ്തത്.
വിഷയത്തില്‍ നിജസ്ഥിതി ബോധ്യപ്പെടാന്‍ കോടതി അഭിഭാഷക കമീഷനെ നിയോഗിച്ചു. കമീഷന്‍ ശനിയാഴ്ച പരിശോധന നടത്തി. കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും. എംബി രാജേഷ് എംപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും ആരോപണമുയര്‍ന്ന സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്ത് അനധികൃതമായി അനുവദിച്ചതിലും കൂടുതല്‍ സ്ഥലം പാര്‍ക്കിങ്ങിനായി ഉപയോഗിക്കുകയും ഫീസ് ഈടാക്കുകയും ചെയ്യുന്നതായി ആരോപണമുയര്‍ന്നു.
ഇതിനെതിരെ നടപടിയെടുക്കാനും അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനും തീരുമാനമായി. നഗരസഭ അധ്യക്ഷയും സെക്രട്ടറിയും ഉത്തരവ് കൈമാറിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന് ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. മൂന്ന് കരാര്‍ തൊഴിലാളികളെ കൗണ്‍സിലില്‍ അറിയിക്കാതെ സ്ഥിരപ്പെടുത്തിയത് പ്രതിപക്ഷം എതിര്‍ത്തതോടെ മാറ്റിവച്ചു.

RELATED STORIES

Share it
Top