പാലക്കാട് നഗരസഭയില്‍ ഇന്ന് അവിശ്വാസ പ്രമേയം

പാലക്കാട്: നഗരസഭാ പൊതുമരാമത്ത്് സ്ഥിരം സമിതി ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്നു ഉച്ചക്ക് രണ്ടിന് നടക്കും. നേരത്തെ 28ന് നടക്കാനിരുന്നുവെങ്കിലും ബിജെപി അംഗങ്ങള്‍ സാങ്കേതിക പ്രശ്‌നം ഉയര്‍ത്തിയതിനെ തുടര്‍ന്ന് വരണാധികാരി കുടിയായ  കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ മൃണ്‍മയി ജോഷി ഇന്നേക്ക് മാറ്റുകയായിരുന്നു.
എട്ടംഗ പൊതുമരാമത്ത് സ്റ്റാന്റിങ്് കമ്മിറ്റിയില്‍ ബിജെപിക്കും യുഡിഎഫിനും മൂന്നംഗങ്ങളും സിപിഎമ്മിന് രണ്ടംഗങ്ങളുമാണുള്ളത്. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജെപിയിലെ എം സുനിലിനെതിരെയാണ് യുഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം ആരോഗ്യ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന അവിശ്വാസ പ്രമേയത്തില്‍ സിപിഎം പിന്തുണച്ചിട്ടും സിപിഎം സ്വതന്ത്ര വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബിജെപി അധ്യക്ഷ സ്ഥാനം നിലനിര്‍ത്തി.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അവിശ്വാസ പ്രമേയവോട്ടെടുപ്പില്‍ സിപിഎം യുഡിഎഫും  സംയുക്തമായി ഉറച്ച് നിന്നതോടെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിയില്‍ നിന്ന് തെറിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ അത്ഭുതങ്ങളൊന്നും നടക്കാത്തപക്ഷം സിപിഎമ്മും യുഡിഎഫും സംയുക്തമായി അവിശ്വാസ പ്രമേയവോട്ടെടുപ്പില്‍ നില്‍ക്കുകയാണെങ്കില്‍ ബിജെ പിക്ക് അധ്യക്ഷസ്ഥാനം നഷ്ടപ്പെടും.
സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കുള്ള അവിശ്വാസ പ്രമേയം കഴിഞ്ഞാല്‍ ചെയര്‍ പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവിശ്വാസ പ്രമേയം കൊണ്ട് വരുന്നതിനും യുഡിഎഫ് നീക്കമുണ്ട്.
നഗരസഭയില്‍ ആകെ 52 അംഗങ്ങളുള്ളതില്‍ ബിജെപി 24 യുഡിഎഫ് 18  എല്‍ഡിഎഫ് 09 വെല്‍ഫെയര്‍പാര്‍ട്ടി 1 എന്നിങ്ങനെയാണുള്ളത്. (മുസ്‌ലിം ലീഗ് വിമതനായി ജയിച്ച കെ സൈതലവി  യുഡിഎഫിനോടൊപ്പമാണെങ്കിലും തിരഞ്ഞെടുപ്പുകേസ് നിലവിലുള്ളതിനാല്‍ വോട്ടവകാശമില്ല.)

RELATED STORIES

Share it
Top