പാലക്കാട് ചരക്കുലോറിക്ക് നേരെ കല്ലേറ്, ക്ലീനര്‍ മരിച്ചു

പാലക്കാട്: കഞ്ചിക്കോട് ചരക്കുലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ(29)ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്ന് സൂചന. പരിക്കേറ്റ ബാഷയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.ലോറി ഡ്രൈവവര്‍ക്കും പരുക്കേറ്റു. ലോറി കസബ പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. ഒരാഴ്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്.

RELATED STORIES

Share it
Top