പാലക്കാട് കോച്ച് ഫാക്്ടറി ആവശ്യമില്ലെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്രം. പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും നിലവിലുള്ള കോച്ച് ഫാക്ടറികള്‍ പര്യാപ്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എം.പിമാരായ എം.ബി. രാജേഷും എ. സമ്പത്തും രേഖാമൂലം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വെ സഹമന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യമറിയിച്ചത്. നേരത്തെ പീയുഷ് ഗോയല്‍ എം.ബി. രാജേഷ് എം.പിക്ക് അയച്ച കത്തില്‍ ഇനി കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഈ നിലപാട് തിരുത്തുകയും കോച്ച് ഫാക്ടറി വേണ്ടെന്ന് വെച്ചിട്ടില്ലെന്നും പദ്ധതിയുടെ വിവിധ വശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പറഞ്ഞിരുന്നു.

RELATED STORIES

Share it
Top