പാലക്കാടിന് കനകകിരീടമുറപ്പിക്കാന്‍ ഒരുങ്ങി ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം

സുനു ചന്ദ്രന്‍  ആലത്തൂര്‍
ആലത്തൂര്‍: പാലക്കാടിന്റെ കരുത്തും കാന്തിയും തെളിയിച്ച് കലയുടെ കനകകിരീടം കരിമ്പന നാടിന്റെ ശിരസ്സിലുറപ്പിക്കാന്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ജൈത്രയാത്ര ഇന്നു തുടങ്ങും. കഴിഞ്ഞ വര്‍ഷം മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ നഷ്ടമായ കീരിടം ഇക്കുറി ഉറപ്പിക്കാനുള്ള പോരാട്ടത്തിലും ആവേശത്തിലുമാണ് ഗുരുകുലം സ്‌കൂളിലെ കലാപ്രതിഭകള്‍. കഴിഞ്ഞ ആറു വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചാംപ്യന്‍മാരായ സ്‌കൂള്‍ ഇക്കുറി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും സംസ്‌കൃത വിഭാഗത്തിലും ജേതാക്കളാവാനുള്ള തയ്യാറെടുപ്പിലാണ്.
2017 മെയ് മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനം തന്നെയാണ് ഇതിന് ആത്മവിശ്വാസമേകുന്നത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 60 മല്‍സരങ്ങളിലും സംസ്‌കൃതോല്‍സവത്തില്‍ 11 മല്‍സരങ്ങളിലുമായി 227 വിദ്യാര്‍ഥികളാണ് കിരീടനേട്ടത്തിനായി ഇന്നു മുതല്‍ പൂരനഗരിയിലേക്കു തിരിക്കുന്നത്. കലോല്‍സവം തൃശൂരായതിനാല്‍ യാത്രാസൗകര്യവും താമസവും ബുദ്ധിമുട്ടിലാവില്ലെന്നതും ഇക്കുറി നേട്ടങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പേകുമെന്നുള്ള വിശ്വാസത്തിലാണ് പാലക്കാട്ടെ കലാസ്‌നേഹികളും.

RELATED STORIES

Share it
Top