പാലം പൊളിച്ചു പണിയണമെന്ന് നാട്ടുകാര്‍

ആര്യനാട്: വെള്ളനാട് മുതല്‍ ചെറ്റച്ചല്‍ വരെയുള്ള സ്പഷ്യല്‍ പാക്കേജ് റോഡ് നവീകരണത്തിന്റെ ഭാഗമായി വലിയകലുങ്ക് കലുങ്ങ് പാലം  ശോചനീയാവസ്ഥയിലായിട്ടും പൊളിച്ചുപണിയാത്തതില്‍ പ്രതിഷേധം.
ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ പാലത്തിന് ഇരുവശത്തും കൈവരികള്‍ തീര്‍ത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. റോഡ് നിര്‍മാണത്തിലുള്ള കമ്പനിക്കെതിരെ പരക്കെ ആക്ഷേപമുയരുമ്പോഴാണ് അപകടാവസ്ഥയിലുള്ള പാലം നിലനിര്‍ത്തി പണി പുരോഗമിക്കുന്നത്.
ഇതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍മാരായ എലിസബത്ത് ചേരപ്പള്ളി, പ്രശാന്ത് രജിപ്രഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികാരികള്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top