പാലം അപകടാവസ്ഥയില്‍; യാത്രക്കാര്‍ ഭീതിയില്‍

പൈക്ക: ചെങ്കള പഞ്ചായത്തിലെ 5, 6 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ബണ്ടുംകുഴി ചെണ്ടത്തോടി പാലം അപകടാവസ്ഥയില്‍. ഇതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ഭീതിയിലായി. നിരവധി വാഹനങ്ങളും സ്‌കൂള്‍ കുട്ടികളും കടന്നുപോവുന്ന ഈ പാലത്തിന് ഒരു കൈവരിപോലുമില്ല. ഈ പ്രദേശങ്ങളിലെ റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ചെണ്ടത്തോടി യുവസമിതി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top