പാലം അടച്ചത് ജനങ്ങള്‍ക്ക് ദുരിതമായി

മട്ടാഞ്ചേരി: ഇന്നലെ രാത്രി ഏഴോടെ തോപ്പുംപടിയിലെ രണ്ട് പാലവും അടച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. പാലം അടക്കില്ലെന്നായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ ആളുകളുടെ ഒഴുക്ക് കൂടുമെന്നതിലാണ് പാലം അടക്കുന്നതെന്ന് പോലിസ് വ്യക്തമാക്കി. എന്നാല്‍ പാലം അടച്ചതോടെ ബിഒടി പാലത്തിലൂടെ എറണാകുളത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പള്ളുരുത്തിയിലേക്ക് തിരിച്ചുവിട്ടു.
പള്ളുരുത്തിയില്‍ നിന്ന് ബീച്ച് റോഡ് വഴി നാട്ടുകാര്‍ക്ക് പോവാമെന്ന് വച്ചാല്‍, അവിടെയും റോഡ് അടച്ചു. ഇതോടെ നാട്ടുകാരും പുറമെ നിന്ന് വന്നവരും എങ്ങോട്ട് പോവുമെന്ന് അറിയാതെ വെട്ടിലായി. ഇതോടെ വാഹനങ്ങള്‍ കിലോമീറ്ററോളം ഗതാഗതകുരുക്കായി. ജില്ലാ പോലിസ് മേധാവി അടക്കം എടുത്ത തീരുമാനങ്ങള്‍ തകിടം മറിച്ചതാണ് ദുരിതത്തിന് കാരണമായത്.
വൈകീട്ട് മൂന്നോടെ വെളി, ഫോര്‍ട്ട് കൊച്ചി, നസ്രത്ത് പ്രദേശത്തെ റോഡുകള്‍ എല്ലാം അടച്ചു.
ഇതോടെ പ്രദേശവാസികള്‍ക്ക് യാതൊരു വിധത്തിലും പുറത്ത് ഇറങ്ങാന്‍ സാധിച്ചില്ല. ഇവിടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്. ഫോര്‍ട്ടുകൊച്ചി പ്രദേശമാക്കെ ഇരുചക്രവാഹനങ്ങളും തടഞ്ഞു. ഇതിനാല്‍ പലരും വഴിയോരങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ വച്ച് നടന്നാണ് വീട്ടിലേക്ക് പോയത്.

RELATED STORIES

Share it
Top