പാറ അടര്‍ന്നുവീണു; നാട്ടുകാര്‍ പരിഭ്രാന്തരായി

കൊല്ലങ്കോട്: നെല്ലിയാമ്പതി താഴ്‌വരയില്‍ മാന്‍പാറയുടെ ഭാഗത്ത് ഉഗ്രശബ്ദത്തോടെ പാറ അടര്‍ന്നുവീണത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ പുലര്‍ച്ച അഞ്ചോടെയാണ് ഉഗ്രശബ്ദം നാട്ടുകാര്‍ കേട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജനവാസം ഇല്ലാത്ത പ്രദേശത്താണ് അപകടം ഉണ്ടായതെന്നും പരിഭ്രാന്തി വേണ്ടന്നും വനം വകുപ്പ് പറഞ്ഞു.
സംഭവസ്ഥലത്തിന്റെ പരിസര പ്രദേശങ്ങളില്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും പാറപൊട്ടിക്കലും ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. ഇതാവാം അപകടതത്തിനിടയാക്കിയത്.

RELATED STORIES

Share it
Top