പാറമട തൊഴിലാളികള്‍ പണിമുടക്കിലേക്ക്; നിര്‍മാണ മേഖല സ്തംഭിക്കും

ചങ്ങനാശ്ശേരി: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ താലൂക്കിലെ പാറമട തൊഴിലാളികളുടെ പണിമുടക്ക് ആരംഭിച്ചു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അനുബന്ധ മേഖലകളിലെ തൊഴിലാളികളും സമരത്തില്‍ ഏര്‍പ്പെടുന്നുണ്ട്. പാറമടകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള അനുമതി ജില്ലാ ഭാരണകൂടം നിഷേധിച്ചെന്ന കാരണമാണ് സമരത്തിനായി തൊഴിലാളികള്‍ ഉര്‍ത്തിക്കാട്ടുന്നുത്. തുടര്‍ന്ന് മേഖലയിലെ 6000ത്തോളം വരുന്ന കരിങ്കല്‍ ലോഡിങ് തൊഴിലാളികളും പാറമടയിലെ ഇതര തൊഴിലാളികളായ ജാക്ക്ഹാമര്‍ തൊഴിലാളികള്‍, പാറമട മെയ്ക്കാട്, തമര് വെയ്പ്പുകാര്‍, തുടങ്ങിയവരും ടിപ്പര്‍ തൊഴിലാളികളുമെല്ലാം തൊഴില്‍ നഷ്‌പ്പെട്ട അവസ്ഥയിലാണ്. പാരിസ്ഥിതിക അനുമതിയുടെ പേരിലാണ് മേഖലയിലെ പാറമടകള്‍ക്കു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാല്‍ ജില്ലയിലെ വന്‍കിട പാറമട ഉടമകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതായും തൊഴിലാളികള്‍ ആരോപിക്കുന്നു. പാറമടകള്‍ പൂട്ടിയതോടെ കരിങ്കല്‍, മെറ്റല്‍, പാറപ്പൊടി, തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാതെ നിര്‍മാണമേഖല പ്രതിസന്ധിയിലായിട്ടുണ്ട്. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയില്‍ വര്‍ധനവും ഈ മേഖലയെ തകര്‍ക്കുന്നു. നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊളിലാളികളെ ഇത് സാരമായി ബാധിച്ചിട്ടുമുണ്ട്. ചിലര്‍ നാട്ടില്‍ തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്. ജോലി ചെയ്ത് ശമ്പളം ലഭിക്കാനുണ്ട് എന്ന കാരണം പറഞ്ഞാണു മിക്ക തൊഴിലാളികളും നാട്ടില്‍ പോവാനാവതെ ഇവിടെ തങ്ങുന്നത്. ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനക്കു കാരണം ജിഎസ്ടിയാണെന്നു കച്ചവടക്കാരും പറയുന്നു. നോട്ടു നിരോധനത്തിനു പിന്നാലെ ജിഎസ്ടി കൂടി വന്നതോടെ തൊഴില്‍ മേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നു തൊഴിലാളികള്‍ പറയുമ്പോള്‍ വ്യാപാരത്തെ സാരമായി ബാധിച്ചതായി കച്ചവടക്കാരും പറയുന്നു.ലോക് മെഗാ അദാലത്ത്വൈക്കം: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10  മുതല്‍ വൈക്കം മജിസ്‌ട്രേട്ട് കോടതിയില്‍ വച്ച് ലോക്‌മെഗാ അദാലത്ത് നടക്കും.

RELATED STORIES

Share it
Top