'പാറമടകള്‍ക്ക് അനുമതി; സുരക്ഷിതത്വം ബോധ്യപ്പെടുത്തണം'

തിരുവനന്തപുരം: തുറമുഖ പദ്ധതികള്‍ക്കുവേണ്ടിയായാലും മറ്റേതെങ്കിലും വികസന പദ്ധതികള്‍ക്കു വേണ്ടിയായാലും പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് അതിന്റെ ശാസ്ത്രീയതയും സുരക്ഷിതത്വവും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍. ഈ ആവശ്യമുന്നയിച്ച് റവന്യൂ മന്ത്രിക്ക് അദ്ദേഹം കത്തു നല്‍കി. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല. അതിനു കാരണമായി നിര്‍മാതാക്കള്‍ പറയുന്നതു പാറയുടെ ലഭ്യതക്കുറവാണെന്നു പത്രവാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്കായി മാത്രം പ്രത്യേക അനുമതികള്‍ നല്‍കാന്‍ കരാറില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ആ പദ്ധതിയുടെ പേരില്‍ കോടിക്കണക്കിനു ജനങ്ങളുടെ ആവാസവ്യവസ്ഥയുടെ സുസ്ഥിരത തകര്‍ക്കുന്ന രീതിയില്‍ പാറമടകള്‍ക്ക് അനുമതി നല്‍കുന്നത് ന്യായീകരിക്കാനാവില്ല. പശ്ചിമഘട്ടത്തിന് ആഘാതമുണ്ടാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തായാലും അതിനു ശാസ്ത്രീയമായ ന്യായീകരണങ്ങളും സുതാര്യതയും വേണമെന്നും ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top