പാര്‍സലില്‍ ബോംബുണ്ടെന്ന സംശയം ഭീതി പരത്തി; അഴിച്ചു നോക്കിയപ്പോള്‍ കണ്ടത് ബിസ്‌കറ്റുകള്‍

കാസര്‍കോട്:  ബാങ്കിലേക്ക് അയച്ച പാര്‍സല്‍ മണിക്കൂറുകളോളം ബാങ്ക് ജീവനക്കാരേയും പോലിസിനെയും ഭീതിയുടെ മുനയില്‍ നിര്‍ത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫിസില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള എസ്ബിഐ മാനേജര്‍ക്കാണ് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പാര്‍സല്‍ എത്തിയത്. മുഹമ്മദ് ശാഫി, മരത്തും വെള്ളി ഹൗസ് പാണമ്പ്ര, തേഞ്ഞിപ്പലം എന്ന വിലാസത്തിലാണ് പാര്‍സല്‍ ബാങ്ക് മാനേജര്‍ക്ക് പാര്‍സല്‍ അയച്ചത്.
പെട്ടിയുടെ പുറത്ത് അവൃക്തതയോടെ പോസ്റ്റുകാര്‍ഡും ഒട്ടിച്ചിരുന്നു. തുറന്ന് നോക്കാന്‍ ഭയപ്പെട്ട ജീവനക്കാര്‍ പോലിസില്‍ വിവരമറിയിച്ചു. പോലിസെത്തി പാര്‍സല്‍ വിദ്യാനഗറിലെ എആര്‍ ക്യാമ്പിലെത്തിച്ചു മെറ്റല്‍ ഡിറ്റക്ടറില്‍ പരിശോധിച്ചു. ബീപ് ശബ്ദം കേട്ട തോടെ പെട്ടിയില്‍ ബോംബുണ്ടാകുമെന്ന് സംശയം ബലപ്പെട്ടു. ഡോഗ് സ്‌ക്വാഡ് പരിശോധിച്ചപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്.  പെട്ടി തുറന്നപ്പോള്‍ 12 പേജുകളിലായി  എന്റെ ബിസിനസ് തകര്‍ന്നു, ഞാന്‍ എല്ലാവരേയും തകര്‍ക്കുമെന്നും എഴുതിയിട്ടുണ്ടായിരുന്നു. പാര്‍സലിനകത്ത്് ആറു പാക്കറ്റ് ബിസ്‌ക്കറ്റാണ് ഉണ്ടായിരുന്നത്.

RELATED STORIES

Share it
Top