പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന്

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന്കാഞ്ഞിരപ്പളളി: സമൂഹത്തി ല്‍ ദുര്‍ബല വിഭാഗത്തിലുള്ള പ്രത്യേകിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യവും, അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് സ്വയം തൊഴിലിനുള്ള അവസരവും വനിതാ തൊഴില്‍ പരിശീലനത്തിലൂടെ അവരുടെ ശാക്തീകരണവും, വയോജനങ്ങള്‍ക്ക് പ്രത്യേക കര്‍മ പരിപാടികളും ഇത്തവണത്തെ ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നടപ്പിലാക്കുമെന്നും, അതിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആശാ ജോയി അഭിപ്രായപ്പെട്ടു.  കാഞ്ഞിരപ്പളളി ഐടിഡിപി ഓഫിസിന്റെ കീഴില്‍ വരുന്ന പുഞ്ചവയല്‍, മേലുകാവ്, വൈക്കം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടികവര്‍ഗ പ്രദേശങ്ങളിലെ ഊരുകൂട്ട ശാക്തീകരണം ലക്ഷ്യമാക്കി ഊരുകൂട്ട ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ അധ്യക്ഷത വഹിച്ചു.   ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി എ ഷെമീര്‍, പഞ്ചായത്ത് അംഗം ബീനാ ജോബി, വിവിധ പ്രോജക്ട് ഓഫിസര്‍മാരായ വിധുമോള്‍, അഞ്ചു എസ് നായര്‍, താര ബി. നിസാര്‍ എ സംസാരിച്ചു. വിവധ സെമിനാറുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ജെയ്‌സണ്‍ പി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, ബാര്‍ അസോസിയേഷന്‍ കമ്മിറ്റിയംഗം അഡ്വ. സോണി തോമസ്,  പട്ടികവര്‍ഗ സീനിയര്‍ സൂപ്രണ്ട്  ധര്‍മരാജന്‍  ക്ലാസുകള്‍ എടുത്തു.

RELATED STORIES

Share it
Top