പാര്‍വതിയുടെ വാഹനം അപകടത്തില്‍പെട്ടു



ആലപ്പുഴ: ചലച്ചിത്ര നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ച് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. സംഭവസ്ഥലത്ത് കുറച്ചുനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

RELATED STORIES

Share it
Top