പാര്‍വതിക്ക് വീണ്ടും ടേക്ക് ഓഫ്, ഇന്ദ്രന്‍സ് മികച്ച നടന്
ajay G.A.G2018-03-08T12:48:39+05:30

തിരുവനന്തപുരം : സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ഈ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകന്. ഒറ്റമുറി വെളിച്ചം മികച്ച കഥാചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്വഭാവനടന്‍ അലന്‍സിയര്‍ ലെ ലോപ്പസ്-ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും
ടിവി ചന്ദ്രന് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
സാംസ്കാരിക മന്ത്രി എ കെ ബാലന് ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മറ്റ് അവാര്‍ഡുകള്‍
മികച്ച സ്വഭാവ നടി: മോളി വത്സന്
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.
മികച്ച സംവിധായകന്: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍
മികച്ച സംഗീത സംവിധായകന്: എം.കെ.അര്ജുനന് (ഭയാനകം)
മികച്ച ഗായകന്: ഷഹബാസ് അമന് (മായാനദി)
മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍ (വിമാനം)
മികച്ച നവാഗത സംവിധായകന്: മഹേഷ് നാരായണന് (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
UPDATING