'പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ സര്‍ക്കാര്‍ ഒത്താശയോടെ'’

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായത്തിനാണ് ലോക്‌സഭ ഇന്നലെ സാക്ഷ്യം വഹിച്ചതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലമെന്റിന്റെ അവകാശങ്ങളെ ബിജെപി അട്ടിമറിച്ചു. രാജ്യത്തെ ഒരു വര്‍ഷത്തെ ധനസംബന്ധമായ അടിസ്ഥാന നിയമം ഒരു ചര്‍ച്ചയും കൂടാതെ പാസാക്കിയതിലൂടെ ബിജെപി ജനാധിപത്യവിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിഡിപി, ടിആര്‍എസ്, എഐഡിഎംകെ തുടങ്ങിയ കക്ഷികള്‍ നടുത്തളത്തിലിറങ്ങി സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ധനകാര്യ ബില്ല് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതെന്ന ഗവണ്‍മെന്റിന്റെ അവകാശവാദം പരിഹാസ്യമാണ്. കക്ഷികള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയപ്പോള്‍ അനുരഞ്ജന ശ്രമത്തിലൂടെ സഭ സുഗമമായി നടത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top