'പാര്‍ലമെന്റിലെ കവിത: എംപിമാര്‍ കരുണ കാണിക്കണം'

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ എംപിമാര്‍ തെറ്റായ രീതിയില്‍ കവിത ഉപയോഗിച്ചതിനെ വിമര്‍ശിച്ച് എഴുത്തുകാരനും കവിയുമായ ജാവേദ് അക്തര്‍.
അവിശ്വാസപ്രമേയത്തിനുമേലുള്ള ചര്‍ച്ചയില്‍ കവിതകളെ കൂട്ടുപിടിച്ച് തങ്ങളുടെ പ്രസംഗത്തിന് എരിവും പുളിയും പകരുന്നതിന്് സാമാജികര്‍ ശ്രമിച്ചിരുന്നു. കവിതകളോട് കുറച്ച് കാരുണ്യം കാണിക്കണമെന്ന് പാര്‍ലമെന്റിലെ മുഴുവന്‍ പാര്‍ട്ടികളുടെ എംപിമാരോടും തൊഴുകൈയോടെയും താഴ്മയോടെയും അഭ്യര്‍ഥിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഏതു പാര്‍ട്ടി അംഗങ്ങളാണെങ്കിലും ലോക്‌സഭയില്‍ സംസാരിക്കുമ്പോള്‍ കവിതയോട് കുറച്ചെങ്കിലും കരുണ കാണിക്കണം. 12 മണിക്കൂറിലധികം നടന്ന ചര്‍ച്ചയില്‍ വാക്കുകള്‍ തെറ്റായാണ് ഉപയോഗിച്ചത്്. മാത്രമല്ല, ഉച്ചാരണവും പലരും തെറ്റിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടന്ന തീപ്പൊരി ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് കവിതകള്‍ ഉപയോഗിച്ചിരുന്നു. കവിതയിലെ ഈരടികള്‍ ഉപയോഗിച്ച് മോദി കോ ണ്‍ഗ്രസ്സിനെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരേയാണ് വിമര്‍ശനവുമായി അക്തര്‍ രംഗത്തെത്തിയത്.

RELATED STORIES

Share it
Top