പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നു മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം ആഗസ്ത് 10നാണ് അവസാനിക്കുക. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള സമ്മേളനമെന്ന നിലയില്‍ വര്‍ഷകാല സമ്മേളനത്തെ പ്രാധാന്യത്തോടെയാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ സമീപിക്കുക. അതിനിടെ, ഇന്നലെ വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ സഹകരണം തേടി. കശ്മീരിലെ ഗവര്‍ണര്‍ ഭരണവും അനുബന്ധ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാവും. കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷമുള്ള വിവാദമായ ഗവര്‍ണറുടെ ഇടപെടലും ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന കൊലകളും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കും. പുതിയ രാജ്യസഭാ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും. പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെയാവും നിര്‍ത്തുക. അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് ബിജെപി സഭാകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top