പാര്‍പ്പിട പദ്ധതിയ്ക്കും ഉല്‍പ്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി തൊടിയൂര്‍ പഞ്ചായത്ത് ബജറ്റ്

കരുനാഗപ്പള്ളി: ലൈഫ് പദ്ധതിയിലൂടെ പരമാവധി പേര്‍ക്ക് വീട് നല്‍കുന്നതിനും ഉല്‍പ്പാദന മേഖലയില്‍ കുതിച്ചു ചാട്ടം ലക്ഷ്യമിട്ടും തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.
വീട് നിര്‍മാണത്തിന് നാല് കോടിയും വീട് മെയിന്റനന്‍സിന് 1 കോടിയും ഉള്‍പ്പടെ ഭവന നിര്‍മാണത്തിന് 5 കോടി രൂപ വകയിരുത്തി. കാര്‍ഷികമൃഗസംരക്ഷണ മേഖലയ്ക്കുള്‍പ്പടെ ഉല്‍പ്പാദന മേഖലയ്ക്കായി ഒരു കോടി രൂപയും മാറ്റിവച്ചു. പി എച്ച് സിയോടനുബന്ധിച്ച് പാലിയേറ്റീവ് ബ്ലോക്ക് നിര്‍മിക്കാന്‍ 10 ലക്ഷം രൂപയും, െ്രെപമറി സ്‌കൂളുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപയും ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റിന് 10 ലക്ഷം രൂപയും മാറ്റിവച്ചു. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ സിസിടിവി സ്ഥാപിക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കിണര്‍ റീചാര്‍ജിങ് പദ്ധതിയെ തൊഴിലുറപ്പുമായി ബന്ധിപ്പിച്ച് 25 ലക്ഷം രൂപ വകയിരുത്തി.
30 കോടി ഏഴ് ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരം രൂപ വരവും 27 കോടി 46 ലക്ഷത്തി എഴുപത്തി ആറായിരം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു ദേവിയമ്മ അവതരിപ്പിച്ചു. പ്രസിഡന്റ് കടവിക്കാട്ട് മോഹനന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാല്‍, ബ്ലോക്കു പഞ്ചായത്ത് അംഗങ്ങളായ സീന നവാസ്, ബെന്‍സി രഘുനാഥ്,സ്ഥിരം സമിതി അധ്യക്ഷരായ കെ സുരേഷ്‌കുമാര്‍, ബി പത്മകുമാരി, നാസര്‍ പാട്ടക്കണ്ടത്തില്‍, പഞ്ചായത്ത് സെക്രട്ടറി, ഗ്രാമ പ്പഞ്ചായത്ത് അംഗങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top