പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; യുപിയില്‍ 87 ബിജെപി പ്രവര്‍ത്തകരെ പുറത്താക്കിലഖ്‌നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ 87 ബിജെപി പ്രവര്‍ത്തരെ പുറത്താക്കി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുക, അവര്‍ക്കെതിരെ പ്രചാരണം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് നേതാക്കളും പ്രവര്‍ത്തകരുമായ 87 പേരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞതിനാലാണ് നടപടിയെന്ന് യുപി ബിജെപി ജനറല്‍ സെക്രട്ടറി വിദ്യാസാഗര്‍ സോങ്കര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top