പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സില്‍

നീലേശ്വരം: പാര്‍ട്ടി ഗ്രാമത്തിലെ സിപിഎം കുടുംബങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കരിന്തളത്താണ് ആറ് സിപിഎം കുടുംബങ്ങള്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് കഴിഞ്ഞ ദിവസം കരിന്തളം തോളാനി അമ്മാര്‍ അമ്മ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വച്ച് മെംബര്‍ഷിപ്പ് നല്‍കി.
മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴോളം കുടുംബങ്ങള്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് കരിന്തളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. . കരിന്തളത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ വികലമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ പേര്‍ സിപിഎമില്‍ നിന്നും രാജി വെക്കുന്നതെന്നാണ് കോണ്‍ഗ്രസില്‍ എത്തിയ നേതാക്കള്‍ പറയുന്നത്.

RELATED STORIES

Share it
Top