പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാത്തത് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്

തിരുവനന്തപുരം: ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാത്തത് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നെന്ന് മന്ത്രി ജി സുധാകരന്‍. തന്നെയും മന്ത്രി സി രവീന്ദ്രനാഥിനെയും കാണാത്തതിനാല്‍ പലരും അന്വേഷിക്കുന്നുവെന്ന പത്രവാര്‍ത്തയ്ക്ക് മറുപടിയായാണ് ജി സുധാകരന്‍ വിശദീകരണ കുറിപ്പിറക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇത്തവണ കൂടി പങ്കെടുത്തിരുന്നെങ്കില്‍ 14 തവണയായി ഇടവേളകളില്ലാതെയായി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്രകളടക്കം ഒഴിവാക്കി രണ്ടാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top