പാര്‍ട്ടിവിട്ട സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍: കോണ്‍ഗ്രസ് നേതാവിന്റെ വീട് വളഞ്ഞ് സിപിഎം

നീലേശ്വരം: സിപിഎം പ്രവര്‍ത്തര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതില്‍ പ്രകോപിതരായ സിപിഎമ്മുകാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട് വളഞ്ഞു.  കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്റെ വീടാണ് വളഞ്ഞത്.വേളൂരിന്റെ കരിന്തളം ബാങ്കിനു സമീപത്തെ വീടാണ് ഞായറാഴ്ച രാത്രി 150ഓളം പ്രവര്‍ത്തകര്‍ നേതാക്കളുടെ നേതൃത്വത്തില്‍ വളഞ്ഞതെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.ഇവര്‍ കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായും പരാതിയുണ്ട്.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കരിന്തളം പോലിസ് നിരീക്ഷണത്തിലാണ്.

RELATED STORIES

Share it
Top