പാര്‍ട്ടികളുടെ യോജിപ്പ്: ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് നീലലോഹിതദാസ്

കൊച്ചി: ജനതാദള്‍ പരിവാറില്‍പ്പെട്ട പാര്‍ട്ടികള്‍ യോജിക്കുന്നതു സംബന്ധിച്ച് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കേരളത്തില്‍ ജനതാദള്‍ വിട്ടുപോയവര്‍ തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനതാദള്‍-എസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ നീലലോഹിതദാസന്‍ നാടാര്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യോജിപ്പ് ഓരോ സംസ്ഥാനത്തും അവിടത്തെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. മാറിയ രാ്രഷ്ടീയ സാഹചര്യത്തില്‍ കര്‍ണാടകയിലുണ്ടായ തിരഞ്ഞെടുപ്പു ഫലം കൂടുതല്‍ കരുത്തു പകരുന്നതാണ്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് നാളെ കൊച്ചിയില്‍ സ്വീകരണം നല്‍കും. കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 11 മണിക്കാണ് സ്വീകരണമെന്നും നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. സാബു ജോര്‍ജ്, കെ വി ഷാജി, കുമ്പളം രവി പങ്കെടുത്തു.
വിദ്യാഭ്യാസ വായ്പ: പ്രതിഷേധ ഉപവാസ സമരം സപ്തംബര്‍ 25ന്
ചങ്ങനാശ്ശേരി: വിദ്യാഭ്യാസ-കാര്‍ഷിക വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നവരുടെ പ്രതിഷേധ ഉപവാസ സമരം സപ്തംബര്‍ 25ന് രാവിലെ 11നു തിരുവനന്തപുരം റിസര്‍വ് ബാങ്കിനു മുന്നില്‍ നടക്കും. വിദ്യാഭ്യാസ-കാര്‍ഷിക കടബാധി—തരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസം പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഇതിനു മുന്നോടിയായി ചങ്ങനാശ്ശേരി മേഖലയിലെ കടബാധിതരുടെ യോഗം ആഗസ്ത് 8നു ഹോട്ടല്‍ അര്‍ക്കാഡിയയില്‍ നടക്കുമെന്ന് ചീഫ് കോ-ഓഡിനേറ്റര്‍ ജോസ് ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിബില്‍, സര്‍ഫാസി എന്നീ നിയമങ്ങള്‍ പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top