പാര്‍ക്കിങ് സൗകര്യമില്ല; ആലുവ നഗരത്തില്‍ ഗതാഗതകുരുക്ക്ആലുവ: അധികൃതരുടെ തീരുമാനങ്ങള്‍ പാളിയതോടെ ആലുവായില്‍ ഇന്നലെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.പറവൂര്‍കവല മുതല്‍ ബാങ്ക് കവല വരേയും പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ദൃശ്യമായിരുന്നത്. മെട്രോ സര്‍വീസിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ നഗരത്തില്‍ പോലിസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാളിയതോടെയാണ് നഗരം ഗതാഗതകുരുക്കിലായത്. ഇന്നലെ രാവിലെ മുതല്‍ അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫ്‌ളൈ ഓവര്‍ വഴിയാണ് കടത്തിവിട്ടത്. പിന്നീട് പഴയപടിയിലേക്ക് മാറ്റുകയും ചെയ്തു. മെട്രോയിലേക്കുള്ള യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വിരളമായതോടെയാണ് നഗരം ഗതാഗതകുരുക്കിലായത്. നഗരത്തിലെ അനധികൃത പാര്‍ക്കിങ് വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നുറപ്പായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു ഗതാഗതക്കഴിക്കാനുള്ള ഒരു നീക്കവും നടന്നിട്ടില്ല.

RELATED STORIES

Share it
Top