പാര്‍ക്കിങ് സംവിധാനമില്ല; ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം നിര്‍ത്തിവച്ചു

കാസര്‍കോട്്: മതിയായ പാര്‍ക്കിങ് സംവിധാന ഒരുക്കാത്ത പ്രൊജക്ട് സമര്‍പ്പിച്ച് കോടികള്‍ തട്ടിയെടുക്കാന്‍ നീക്കം. ജനറല്‍ ആശുപത്രിക്ക് കഴിഞ്ഞ വര്‍ഷം ജനുവരി 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഏഴ് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എട്ട് നിലകളുള്ള പുതിയ ബ്ലോക്കിന്റെ നിര്‍മാണമാണ് നിര്‍ത്തിവച്ചത്.
ബ്ലോക്ക് നിര്‍മിക്കാനായി ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനിരപ്പാക്കിയിരുന്നു. പുതിയ കെട്ടിടത്തിന്റെ തറ നിര്‍മിക്കാനുള്ള ഒരുക്കത്തിനിടെയാണ് പാര്‍ക്കിങ് സംവിധാനം ഇല്ലെന്ന് കണ്ട് പ്രവൃത്തി നിര്‍ത്തിവെപ്പിച്ചത്.
ആശുപത്രി കെട്ടിടത്തിന് പ്ലാന്‍ തയ്യാറാക്കുന്നതില്‍ വന്ന അപാകതയാണ് പാര്‍ക്കിങ് സംവിധാനം ഇല്ലാതെ പോയതെന്ന് കരാറുകാരന്‍ നാസര്‍ പറഞ്ഞു.  രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.

RELATED STORIES

Share it
Top