പാരീസില്‍ വെടിവയ്പ്: മൂന്നു മരണം

പാരീസ്: ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ അക്രമി പോലിസിനു നേരെ വെടിയുതിര്‍ത്ത ശേഷം സൂപ്പര്‍മാര്‍ക്കറ്റിലെത്തി ആളുകളെ ബന്ദിയാക്കുകയായിരുന്നു.
അക്രമിയെ പോലിസ് വെടിവച്ചുകൊന്നു. പോലിസുകാരനടക്കം രണ്ടു പേര്‍ക്കു പരിക്കേറ്റതായും സുരക്ഷാ സേനയെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ഐഎസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് അറിയിച്ചു.  വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആക്രമണം. ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top