പാരീസില്‍ ആക്രമണം; രണ്ടു മരണം

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പോലിസ് വെടിവച്ചു കൊന്നു. 29 വയസ്സുള്ള ആളാണ് അക്രമിയുടെ കുത്തേറ്റു മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9:30നു സെന്‍ട്രല്‍ പാരിസിലെ ഓപ്പറാ ഹൗസിന് സമീപമാണ് ആക്രമണം. അക്രമിയെ തടയാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നു വെടി വച്ചു കൊല്ലുകയായിരുന്നുവെന്നു പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ അപലപിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം എഎസ് ഏറ്റെടുത്തു. 21കാരനായ ചെച്‌നിയന്‍ വംശജനാണ് അക്രമിയെന്നു പോലിസ് പറയുന്നു. ഇയാളുടെ മാതാപിതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്.

RELATED STORIES

Share it
Top